Thursday, October 7, 2010

ഒരു പുഴ മരിക്കുന്നു















നാളേറെയായിട്ടുണ്ടെന്റെ മനസ്സിലൊ- 
രാര്‍ത്തനാദം വന്നലയ്കാന്‍ തുടങ്ങീട്ട്‌
എവിടെ നിന്നാണെന്നറിയില്ലയെങ്കിലും
പരിചിതമാണാ സ്വരമനിക്ക്‌
പിന്നെ ഞാനറിഞ്ഞെന്‍ തോഴനില്‍ നിന്നുനിന്‍
മനമലിയിക്കും കദനകഥ
ഒരുവേളയെന്റെ മനസ്സിലൊരായിരം
ഓര്‍മ്മകള്‍ വന്നു നിറഞ്ഞിടുന്നു
ചടുലമെന്‍ ബാല്യത്തില്‍ നിന്‍ മടിത്തട്ടില്‍
മതിവരുവോളം നീന്തിത്തുടിച്ചതും
നിറമോലുമെന്‍ കൌമാര ദശകളില്‍
വൈകുവോളം കളിപറഞ്ഞിരുന്നതും
ഒടുവിലൊരു കണ്ണുനീര്‍ച്ചാലായ്‌
നീ അന്ത്യയാത്രയോതിയതും
ഇന്നുനിന്‍ കുഴിമാടത്തില്‍ ഞാനുമെന്‍
കണ്ണീര്‍കണങ്ങള്‍ പൊഴിച്ചിടട്ടെ!..

13 comments:

  1. നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളും.

    ReplyDelete
  2. നാളേറെയായിട്ടുണ്ടെണ്റ്റെ - നാളേറെയായിട്ടുണ്ടെന്റെ
    ഒരുവേളയെണ്റ്റെ - ഒരുവേളയെന്റെ

    നന്നായിട്ടുണ്ട്... ഇതൊന്നു തിരുത്തുക...

    ReplyDelete
  3. നന്ദി അവര്‍ണന്‍ .. തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  4. നന്ദി ജിഷാദ് !.. തിരുത്ത് ചൂണ്ടിക്കാണിച്ചതിനും ... പ്രതികരിച്ചതിനും .
    ഇനിയും താങ്കളുടെ പിന്തുണ എനിക്ക് പ്രതീക്ഷിക്കാമല്ലോ!!...

    ReplyDelete
  5. നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക.

    ReplyDelete
  6. Good poem.
    kooduthal ezhuthu.

    http://www.saikatham.com/Malayalam-Books.php

    ReplyDelete
  7. എന്റെ ഈ എളിയ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും എന്റെ അകമഴിഞ്ഞ നന്ദി..

    ReplyDelete
  8. അഭിനന്തിക്കണം എന്നുണ്ട് പക്ഷെ എനിക്ക് കവിത മനസ്സിലാക്കാന്‍ ഉള്ള വിദ്യാഭ്യാസം ഇല്ല ..സോറി

    ReplyDelete
  9. ഇസ്മായില്‍ ഇക്കാ.. നന്ദി

    ഫൈസൂക്ക.. ഇങ്ങക്ക് കവിത മനസ്സിലാക്കാന്‍ പറ്റൂല എന്ന് എനിക്ക് തോന്നുന്നില്ല .. കമന്റിയതിനു പെരുത്ത്‌ സന്തോഷം .

    ReplyDelete
  10. കൊള്ളാം...എഴുതി തെളിയുക..
    ആശംസകള്‍.

    ReplyDelete
  11. പുഴയുടെ കുഴിമാടം....
    നല്ല പ്രയോഗം.

    കൂടുതൽ എഴുതൂ.
    ആശംസകൾ!

    ReplyDelete