Friday, July 29, 2011

കാത്തിരിപ്പ്














ഇന്നലെയെന്മനം ഗ്രീഷ്മ തപത്താല്‍
ശുഷ്കമാം ചില്ലപോലായിരുന്നു
ജീവിതത്തിന്റെ വരണ്ട വഴികളില്‍
വര്‍ഷത്തിന്‍ പദസ്വനം കാത്തിരുന്നു
എന്റെ നിതാന്തമാം തപസ്സിന്റെയന്ത്യത്തില്‍
നീയെന്നെ പുല്കുവാനായണഞ്ഞു
വറ്റിവരളുമെന്നാത്മാവില്‍ നീയൊരു
മൌനസംഗീതമായ് പെയ്തിറങ്ങി
നിന്‍ കരസ്പര്‍ശന ലാളനയാലിന്ന്
വാസന്തമെന്നില്‍ വിരുന്നു വന്നു
നിനയാത്ത നേരത്ത് നീയൊരു നാള്‍
നനവു
ള്ളൊരോര്‍മയായ്  മാഞ്ഞതെന്തേ
എന്നുള്ളിമൃതു 
പൊഴിക്കുവാനയുന്ന
തരള വസന്തത്തെ കാത്തിരിപ്പൂ ഞാന്‍

3 comments:

  1. കാത്തിരിക്കൂ.. ഈ വസന്തം നിങ്ങള്‍ക്കുല്ലതാണ്.. അത് തീര്‍ച്ചയായും തേടി എത്തും!!

    ReplyDelete
  2. വസന്തം വീണ്ടും വരും .....

    ReplyDelete
  3. @ മാഡ് : പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി ..

    @ രവീന : നന്ദി .... തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete