Wednesday, March 13, 2013

കഥ തുടരുന്നു ...... !!



പനിമതി വിടചൊല്ലിയകന്നു
പൊന്‍പ്രഭാതം വിടര്‍ന്നു
പ്രപഞ്ച നാടക വേദികയില്‍
വീണ്ടും തിരശ്ശീലയുയര്‍ന്നു

വസന്തം വിടര്‍ന്നു പൂക്കളിലെല്ലാം
പ്രണയ സൗരഭം പടര്‍ന്നു
പ്രപഞ്ച സൌന്ദര്യ പൊന്‍പ്രഭയോരോ
പുല്‍ക്കൊടിമേലും തെളിഞ്ഞു

നിറങ്ങള്‍ ചാലിച്ച സന്ധ്യയിലെല്ലാം
വിരഹ നൊമ്പരം തുളുമ്പി
വിടപറയാനായ് ഒരുങ്ങി നില്കവേ
സൂര്യബിംബവും തേങ്ങി ...... !!


5 comments:

  1. തുടർക്കഥകൾ....

    നന്നായി

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം.... തുടര്‍ന്നും വരിക... :)

      Delete
  2. കൊള്ളാം..ആശംസകള്

    ReplyDelete
    Replies
    1. അനു രാജ് ... വളരെ നന്ദി...... !

      Delete
  3. സൂര്യബിംബം വീണ്ടും ഉദിയ്ക്കുമല്ലോ

    ReplyDelete